വിദേശത്തു നിന്നും നാട്ടിൽ അവധിക്കെത്തിയ യുവാവ് ടെറസിൽ നിന്നും വീണു മരിച്ചു

 

ഇരിട്ടി: വിദേശത്തു നിന്നും കുടുംബ സമേതം നാട്ടിൽ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസിൽ നിന്നും വീണു മരിച്ചു. കുയിലൂരിലെ അമ്പാടി ഹൌസിൽ അമ്പാടി സ്റ്റോർ ഉടമ ആർ.വി. ഗംഗാധരന്റെയും പത്മിനിയുടേയും മകൻ കെ.വി. അനീഷ് (37) ആണ് മരിച്ചത്. ബഹ്‌റനിലായിരുന്ന അനീഷും കുടുംബവും രണ്ടാഴ്ച മുൻമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം ടെറസിൽ കയറിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ ഇരിട്ടി അമല ആസ്പത്രിയിലും തുടർന്ന് കണ്ണൂർ കെയിലി ആസ്പത്രിയിലും എത്തിച്ചു. വീഴ്ച്ചയിൽ തലയിടിച്ചതിനാൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഓപ്പറേഷന് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ബഹ്‌റനിൽ ഹെഡ് നോഴ്‌സായ സുബി യാണ് ഭാര്യ. അങ്ങാടിക്കടവ് ഞരങ്ങംപാറ സ്വദേശിനിയാണ്. മക്കൾ: കാശിനാഥ്‌, ത്രയംബക്. സഹോദരൻ : അരുൺകുമാർ( ബിസിനസ് സൗദി) സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ ഒൻമ്പതിന് വീട്ടുവളപ്പിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: