പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോ, ഡ്രോൺ തലയ്ക്ക് മുകളിലുണ്ടാവും; മയ്യിൽ പൊലീസിന്റെ ഡ്രോൺ നിരീക്ഷണം തുടങ്ങി

മയ്യിൽ :ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗണിൽ നിയന്ത്രങ്ങൾ വകവെക്കാതെ ഇടറോഡുകളിലും പുഴക്കരയിലും മറ്റ് സ്വകാര്യ ഇടങ്ങളിലും കൂട്ടം കൂടി നടക്കുന്നവരെ കണ്ടെത്താനും ഗ്രാമപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലമുളള യുവാക്കളും കുട്ടികളുമൊക്കെ കൂട്ടംചേർന്ന് ഫുട്ബാൾ , ക്രിക്കറ്റ്, മീൻപിടിത്തം എന്നിവയിലേർപ്പെടുന്നത്വരെ നിരീക്ഷിക്കാനുമായി മയ്യിൽ പോലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. കമ്പിൽ ടൗണിലും മറ്റ് ഗ്രാമ പ്രദേശങ്ങളിലും നിരീക്ഷണം തുടരുകയാണ്. നിയമ ലംഘകരായ കുറ്റവാളികളെയും കണ്ടെത്താൻ ഇതിലൂടെ കഴിയുമെന്നാണ് മയ്യിൽ പോലീസ് കരുതുന്നത്. അതിനിടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മയ്യിലും പരിസരപ്രദേശങ്ങളിലും കനത്ത ജാഗ്രതയിലാണ് മയ്യിൽ പോലീസ്. വാരം കടവ്, പുല്ലൂപ്പിക്കടവ് പാലം, മുണ്ടേരിക്കടവ് പാലം എന്നിവ പൂർണമായും അടച്ചിട്ടുണ്ട്. കൂടാതെ കടകൾ തുറക്കുന്നതിലും കടുത്ത നിയന്ത്രണമൊരുക്കി . 23 മുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയുള്ളു. മറ്റ് ദിവസങ്ങളിൽ വീടുകളിലേക്ക് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: