മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതാരംഭം, വരുന്നത് പള്ളികളിൽ ആരാധനയില്ലാത്ത നോമ്പുകാലം

കേരളത്തില്‍ റംസാന്‍ വ്രതം നാളെ മുതല്‍. മാസപ്പിറവി ദൃശ്യമായെന്ന് കോഴിക്കോട് മുഖ്യ ഖാസി അറിയിച്ചു. കൊറോണാ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരും. നമസ്‌കാരത്തിനും ജുമയ്ക്കുമായി നിരവധി പേർ പള്ളിയിലെത്തുന്ന കാലമാണിത്.

റംസാൻ മാസത്തിലെ ഇഫ്താർ, ജുമ, ഇഅതികാഫ്, കഞ്ഞിവിതരണം പോലെയുള്ള ദാനധർമ്മാദി പ്രവർത്തനങ്ങൾ വേണ്ടെന്ന് വയ്ക്കും. ഇന്നത്തെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് മതപണ്ഡിതൻമാർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇസ്‌ലാം പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണമുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണത്തിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അവർ ഉറപ്പു നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: