ഇന്ന് മുതൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അവശ്യ സാധനങ്ങൾ ലഭിക്കാനുള്ള കോൾ സെന്റർ നമ്പറുകൾ പുറത്ത് വിട്ടു

കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിനു വേണ്ടി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിൽ കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും പണമീടാക്കി വീടുകളിലെത്തിക്കുന്നതിന് കോള്‍ സെന്റര്‍ ഇന്നു മുതല്‍ (23.4.2019 മുതല്‍) പ്രവര്‍ത്തിച്ചു തുടങ്ങും.

രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം. 7907444164, 7012841616 എന്നീ നമ്പറുകളില്‍ അവശ്യസാധനങ്ങള്‍ക്കും 8075600682 എന്ന നമ്പരില്‍ മരുന്നുകള്‍ക്കും വിളിക്കാം. 8075333370 എന്ന നമ്പരില്‍ വാട്‌സാപ് വഴിയോ എസ്.എം.എസ്. വഴിയോ ലിസ്റ്റ് അയച്ചു നല്‍കിയും ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ്. സാധനങ്ങള്‍ വീട്ടിലെത്തിക്കുമ്പോള്‍ ബില്‍ തുക നല്‍കേണ്ടതാണ്. ഈ സേവനത്തിന് സര്‍വ്വീസ് ചാര്‍ജ്ജുകളോ മറ്റ് ചാര്‍ജ്ജുകളോ ഈടാക്കുന്നതല്ല.

ഇതു സംബന്ധിച്ച് ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ടി.ഒ.മോഹനന്‍, വെള്ളോറ രാജന്‍, സി.കെ.വിനോദ്, ജെമിനി, കൗണ്‍സിലര്‍മാരായ പി.കെ.രാഗേഷ്, സി.സമീര്‍, എം.വി.സഹദേവന്‍, എഡിഎം ഇ.പി.മേഴ്‌സി, കോര്‍പറേഷന്‍ സെക്രട്ടറി ഡി.സാജു, ഡിവൈഎസ്പി പി.പി.സദാനന്ദന്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജനങ്ങള്‍ ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും കോവിഡ് വ്യാപനം തടയുവാന്‍ ജനങ്ങള്‍ പരമാവധി സഹായിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: