പാലക്കാട് 11 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു

കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് മാതൃസഹോദരി പുത്രി പോലീസിന് മൊഴി നൽകി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. പെൺകുട്ടി ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ പുറകിലൂടെ വന്ന 14 വയസുള്ള മാതൃ സഹോദരീ പുത്രി ഷാൾ കഴുത്തിൽ ഇടുകയായിരുന്നു. നില തെറ്റി വീണ പതിനൊന്നുകാരി ശ്വാസം മുട്ടി മരിച്ചു.

പാലക്കാട് ആനക്കരയിലെ വീട്ടിലായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കുട്ടി വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. മരിച്ച പെൺകുട്ടിയുടെ മാതൃസഹോദരിയുടെ മകളാണ് ആദ്യം മൃതദേഹം കണ്ടത്.തുടർന്ന് തോട്ടം നനക്കുകയായിരുന്ന മുത്തശ്ശിയും മുത്തച്ഛനും ഓടി വരികയായിരുന്നു.

ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു. കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം.. എന്നാൽ ഡൊക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവത്തിൽ കൂടുതൽ വെക്തത വേണമെന്ന് അഭിപ്രായമുയർന്നത്. ഇതോടെ കുട്ടി മരിച്ച നിലയിൽ കാണപ്പെട്ട വീട് പോലീസ് സീൽ ചെയ്തു. പോലീസ് സർജൻ റിപ്പോർട്ടിൽ കഴുത്തിൽ തുണി ഉപയോഗിച്ച് മുറുകിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.തുടർന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്. സംഭവത്തിൽ ചൊവ്വാഴ്ച്ച പോലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. കുട്ടിക്കെതിരെ മറ്റു നടപടികൾ പിന്നീടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: