സംസ്ഥാനത്ത് കനത്ത പോളിംഗ്; വയനാട്ടിലും പത്തനംതിട്ടയിലും ഇരുപത് ശതമാനം കടന്നു

പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുന്പോള്‍ ആദ്യ മൂന്നര മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് ഇരുപത് ശതമാനം കടന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടില്‍ രാവിലെ ഏഴു മുതല്‍തന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ എത്തിയത്. കണ്ണൂര്‍, തൃശൂര്‍, കോട്ടയം മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവളത്തും ചേര്‍ത്തലയിലുമാണ് ഗുരുതര പിഴവുണ്ടായതെന്നാണ് പരാതി. ചൊവ്വരയിലെ 151-ാം ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോള്‍ തെളിഞ്ഞത് താമരചിഹ്നമാണ്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് തെര. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച്‌ വോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. ആലപ്പുഴയില്‍ കിഴക്കേചേര്‍ത്തല എന്‍എസ്‌എസ് കരയോഗം 88-ാം നന്പര്‍ ബൂത്തിലാണ് ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരയ്ക്ക് തെളിയുന്നതായി പരാതിയുര്‍ന്നത്. മോക്ക് വോട്ടിന്‍റെ സമയത്താണ് ഇവിടെ യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രം പുനസ്ഥാപിച്ചു.

നിയോജക മണ്ഡല പോളിംഗ് നില -11.30 am

1. പയ്യന്നൂര്‍……………… 34.05
2. കല്ല്യാശ്ശേരി…………. 30.97
3. തളിപ്പറമ്പ്…………… 32.54
4. ഇരിക്കൂര്‍……………. 31.13
5. അഴീക്കോട്…………. 30.74
6. കണ്ണൂര്‍………………… 29.23
7. ധര്‍മ്മടം………………. 29.65
8. മട്ടന്നൂര്‍ ………………. 30.01
9. പേരാവൂര്‍…………….. 29.51
10. തലശ്ശേരി……………. 30.12
11. കൂത്തുപറമ്പ് ……….29.04
കണ്ണൂർ എച്ച്പിസി……….30.51

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: