വോട്ടിംങ്ങ് മെഷീൻ വ്യാപകമായി തകരാറിൽ; വോട്ടു ചെയ്യാനുള്ള ക്യൂ നീളുന്നു

കണ്ണൂർ :- വോട്ടിംങ് മിഷീനിന്റെ തകരാർ മൂലം വോട്ടർമാർക്ക് ചൂട് സഹിച്ച് ക്യൂവിൽ നിൽക്കേണ്ട ഗതികേടാണ് പലയിടത്തും.
രാവിലെ തുടക്കത്തിലെ മെഷീനിന്റെ അപാകതകൾ പരിഹരിച്ചെങ്കിലും പിന്നിടും പലയിടത്തും പണി മുടക്കം പതിവാകുന്നു.
പെരുമാച്ചേരി എ യു പി സ്കൂളിലെ 133 ആം ബൂത്തിൽ മഷീൻ തകരാറിലായത് മൂലം അരമണിക്കൂറിലേറെയായി വോട്ടിംങ് നിർത്തിവെച്ചിരിക്കുകയാണ്. അപാകത പരിഹരിച്ചാൽ തന്നെയും അമ്പത് മോക്ക് വോട്ടുകൾ ചെയ്ത് വോട്ടിംങ് സാധാരണ ഗതിയിലാവാൻ സമയം ഏറെ എടുക്കുന്ന സ്ഥിതിയിലാണ്.
ഇത്രയും നേരം ക്യൂ നിന്ന് വോട്ടർമാർ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് പലയിടത്തും.

പല സ്ഥലങ്ങളിലും വോട്ട് ചെയ്ത സ്ഥാനാർത്ഥിക്കല്ല വോട്ട് ലഭിക്കുന്നതെന്നും പരാതി ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുന്നതായും റിപ്പോർട്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: