കണ്ണൂർ മയ്യിൽ കണ്ടക്കൈബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പ്; വോട്ടെടുപ്പ് നിറുത്തിവച്ചു

കണ്ണൂർ: മയ്യിൽ കണ്ടങ്കൈ എൽ പി സ്കൂളിലെ 145 നമ്പർ ബൂത്തിൽ വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പിനെ കണ്ടെത്തി. മോക്ക് പോൾ സമയത്താണ് മെഷീനുള്ളിൽ പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പിനെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. അതേസമയം, വോട്ടിംഗ് മെഷിനെതിരെ വ്യാപക പരാതി ഉയരുകയാണ്. എറണാകുളം മറൈൻ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂൾ ബൂത്തിൽ യന്ത്രത്തകരാറിനെ തുടർന്ന് ജനങ്ങൾ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവർത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: