ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 23… ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ. പൊതുവാച്ചേരി, കണ്ണൂർ)

world book and copy right day (ലോക പുസ്തക – പകർപ്പവകാശ ദിനം) – യുനെസ്കോയുടെ നേതൃത്വത്തിൽ, 1995 മുതൽ ആചരിക്കുന്നു…

UN English language day (ലോക ഇംഗ്ലിഷ് ഭാഷാ ദിനം) – യു. എൻ പബ്ലിക് ഇൻഫോർമേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ 2010 മുതൽ ആചരിക്കുന്നു..
(1564 ൽ ഇന്നേ ദിവസം ജനിച്ച് 1616ൽ ഇന്നേ ദിവസം തന്നെ മരിച്ച ലോക പ്രശസ്തനായ ആംഗലേയ സാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ സ്മരണക്കാണ് ഈ രണ്ട് ദിനങ്ങളും ആചരിക്കുന്നത്.. )

International nose picking day..
1661- ചാൾസ് രണ്ടാമൻ രാജാവ്, ബ്രിട്ടണിൽ അധികാരമേറ്റു…
1851- കാനഡ ആദ്യമായി പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കി…
1891.. മണിപ്പൂർ നിയന്ത്രണത്തിൽ വരുത്താനുള്ള മണിപ്പൂർ- ബ്രിട്ടീഷ് ഖോങ്ജോം യുദ്ധം…
1920- അങ്കാറയിൽ ഗ്രാന്റ് നാഷനൽ അസംബ്ലി ഓഫ് തുർക്കി നിലവിൽ വന്നു.. ഓട്ടോമൻ സാമ്രാജ്യത്തിന് തിരശീല വീണു…
1921- ഒന്നാമത് തിരുകൊച്ചി- മലബാർ സംയുക്ത കോൺഗ്രസ് സമ്മേളനം ഒറ്റപ്പാലത്ത് നടന്നു..
1930- പയ്യന്നൂരിൽ കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നു…
1967- സോവിയറ്റ് യൂണിയന്റെ സോയൂസ് 1 ഉപഗ്രഹം, സാങ്കേതിക തകരാർ കാരണം തകർന്നു വീണു… കേണൽ വ്ലാഡിമിർ കോമറോവ്, ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ ആദ്യമായി കൊല്ലപ്പെടുന്ന വ്യക്തിയായി…
1972- അപ്പോളോ 16 ലെ ഗഗന യാത്രികർ, ചന്ദ്രന്റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തി…
1985- കൊക്കകോള അതിന്റെ ഘടനയിൽ മാറ്റം വരുത്തി, “ന്യൂ കോക്ക്” എന്ന ഉത്പന്നം വിപണിയിലിറക്കി..
1990- നമീബിയ, ഐക്യരാഷ്ട്ര സഭയിലെ 160 മത് രാജ്യവും ബ്രിട്ടീഷ് കോമൺവെൽത്തിലെ 50 മത് രാജ്യവുമായി..
1994- കേരള പഞ്ചായത്ത് രാജ് നിയമം നിയമസഭ പാസാക്കി…
2007- വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യ ഉപഗ്രഹ വിക്ഷേപണം തുടങ്ങി.. ഇറ്റാലിയൻ ഉപഗ്രഹം AGILE ആണ് ആദ്യമായി വിക്ഷേപിച്ചത്..
2016- കേരളത്തിലെ ആദ്യ ബാങ്കിങ്ങ് മ്യൂസിയം കവടിയാറിൽ തുറന്നു..
2016- മണിപ്പൂരിലെ ഖോങ് – ജോമിൽ യുദ്ധ സ്മരകം തുറന്നു…

ജനനം
1564- വില്യം ഷേക്സ്പിയർ- ലോക പ്രശസ്തനായ ആംഗലേയ സാഹിത്യകാരൻ
1791- ജെയിംസ് ബുക്കാനൻ- അമേരിക്കയുടെ 15മത് പ്രസിഡന്റ്
1792- ജോൺ റോംനി റോബിൻസൺ – ഐറിഷ് ജ്യോതിശാസ്ത്രഞ്ജൻ – 4 കപ്പ് അനിമോമീറ്ററിന്റെ ഉപജ്ഞാതാവ്..
1858- മാക്സ് പ്ലാങ്ക് – ജർമൻ ശാസ്ത്രജ്ഞൻ – ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.. 1918ലെ നോബെൽ ജേതാവ്. .
1858- പണ്ഡിത രമാഭായ്.. സാമൂഹ്യ പരിഷ്കർത്താവ്, വിദ്യാഭ്യാസ പ്രവർത്തക, വനിതാ മുന്നേറ്റ സാരഥി.. പണ്ഡിത പദവി കരസ്ഥമാക്കുന്ന ആദ്യ വനിത..
1889- കേസരി ബാലകൃഷ്ണപ്പിള്ള – മലയാള സാഹിത്യകാരൻ, സാഹിത്യ നിരൂപകൻ – തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ..
1897- ലസ്റ്റർ ബി. പിയേഴ്സൻ- കാനഡയുടെ 14മത് പ്രധാനമന്ത്രി… 1957 ലെ സമാധാനത്തിനുള്ള നൊബേൽ ജേതാവ്…
1902- ഹാൽഡോർ ലാക്‌സ്നെസ് – ഐസ്‌ലാണ്ട് എഴുത്തുകാരൻ- 1955 ലെ സാഹിത്യ നോബൽ ജേതാവ്…
1905- എ.വി. കുട്ടി മാളു അമ്മ- സ്വാതന്ത്ര്യ സമര സേനാനി… നിയമ ലംഘനവുമായി രണ്ട് മാസം പ്രായമുള്ള കൈകുഞ്ഞുമായി ജയിൽ വാസമനുഷ്ഠിച്ചു..
1927- അന്നപൂർണാദേവി – മുസ്ലിം സംഗീത പണ്ഡിതന്റ മകൾ. .പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ.. തുടർന്നുള്ള ജീവിതം ഒരു പാട് നിഗൂഢതക്കുള്ളിൽ…
1935- കാക്കനാടൻ – യഥാർഥ പേര് ജോർജ് വർഗീസ് – സാഹിത്യകാരൻ – ഉഷ്ണ മേഖല, വസൂരി തുടങ്ങിയവ പ്രശസ്ത കൃതികൾ.. 2005 ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്…
1938- എസ്. ജാനകി- ചലച്ചിത്ര പിന്നണി ഗാന രംഗത്തെ നിത്യ ഹരിത ശബ്ദം. മനസ്സിൽ പാടിപ്പതിഞ്ഞത് എണ്ണിയാൽ തീരാത്ത ഗാനങ്ങൾ.. തെക്കേ ഇന്ത്യയിലെ വാനമ്പാടി എന്നും അറിയപ്പെടുന്നു…
1974- ശ്വേതാ മേനോൻ – മലയാളിയായ പ്രശസ്ത നടി.. 1994 ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസിഫിക് ആയിരുന്നു.. 2009,2011 വർഷങ്ങളിൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവ്
1981- ലുക്ക് റോഞ്ചി – ന്യൂസിലൻഡ് ക്രിക്കറ്റ് താരം… ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 2 രാജ്യങ്ങൾക്കു വേണ്ടി ക്രിക്കറ്റ് കളിച്ച താരം.. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ ടീമിൽ അംഗം…
1982- രഞ്ജിനി ഹരിദാസ് – പ്രൊഫഷനൽ അവതാരക, മോഡൽ…

ചരമം
1564- വില്യം ഷേക്സ്പിയർ- ലോക പ്രശസ്തനായ ആംഗലേയ സാഹിത്യകാരൻ
1850- വില്യം വേഡ്‌സ്വർത്ത്‌- ഇംഗ്ലീഷ് കാല്പനിക കവി…
1858- വീർ കൻവർ സിങ് – 1857ലെ ഒന്നാം സ്വാതന്ത്യ സമര പോരാളി… 80 മത് വയസ്സിൽ ബ്രിട്ടീഷുകാർക്കെതിരെ പട നയിച്ചു… പോരാട്ടത്തിൽ വെടിയേറ്റ സ്വന്തം കൈ വെട്ടിമാറ്റി ഗംഗാദേവിക്ക് സമർപ്പിച്ച ധീരൻ…
1968… ഉസ്താദ് ബഡേ ഗുലാം അലി ഖാൻ – ഹിന്ദുസ്ഥാനി സംഗീത പ്രതിഭ.
1983- ഭാരതി ഉദയഭാനു – കോൺഗ്രസ് നേതാവ് എ.പി.ഉദയഭാനുവിന്റെ ഭാര്യ. മുൻ രാജ്യസഭാംഗം.. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന കൃതി രചിച്ചു.
1992… സത്യജിത് റായ് – ഇന്ത്യൻ സിനിമയെ ലോക നിലവാരത്തിലേക്കുയർത്തിയ സംവിധായകൻ. വിവിധ രാജ്യങ്ങളിൽ നിന്ന് ബഹുമതി നേടി. 1992 ൽ രാജ്യം ഭാരതരത്നം നൽകി..
1996- വി. സാംബശിവൻ – കേരള കഥാപ്രസംഗ രംഗത്തെ മുടി ചൂടാ മന്നൻ..
1998- ജയിംസ് ഏൾ റേ – മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ കൊലയാളി
2007- ബോറിസ് യെൽസിൻ – റഷ്യൻ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ്..
2010 – ശ്രീനാഥ് – മലയാള സിനിമാ, ടെലിവിഷൻ നടൻ
2012 – നവോദയ അപ്പച്ചൻ – ചലച്ചിത്ര നിർമാതാവ്.. മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ്, ത്രീഡി, 70 MM ചിത്രങ്ങളുടെ നിർമാതാവ്…
(സംശോധകൻ – കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: