കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജനവിധി രേഖപ്പെടുത്താനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്.

ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക.രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലില്‍ മായാത്ത മഷി തേക്കുന്നത്.മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്.വോട്ടര്‍ക്ക് മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ സമീപത്തുള്ള വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്താം.

*പോളിങ് ബൂത്തിലേക്ക് ആര്‍ക്കൊക്കെ പ്രവേശിക്കാം*

സമ്മതിദായകര്‍
പോളിംഗ് ഉദ്യോഗസ്ഥര്‍
സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥിയുടെ ഏജന്റ്
പോളിംഗ് ഏജന്റ്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍
തിരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍
കൈക്കുഞ്ഞ്
സമ്മതിദായകരുടെ സഹായികള്‍
പോളിങ് ബൂത്തുകളില്‍ എന്തൊക്കെ പാടില്ല
കള്ളവോട്ട് ചെയ്യാന്‍ പാടില്ല.
പോളിങ്ങ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല
മദ്യം വിതരണം ചെയ്യാന്‍ പാടില്ല.
പോളിംഗ് ബൂത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൊബൈള്‍ ഫോണിന് വിലക്ക്.
രാഷ്ട്രീയ പാര്‍ട്ടികളുടെ വാഹനം പോളിംഗ് കേന്ദ്രത്തിലേക്ക് എത്തിക്കാന്‍ പാടില്ല
പോളിംഗ് കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ പാര്‍ട്ടികളുടെ ബൂത്തുകള്‍ പാടില്ല.
പോളിംഗ് കേന്ദ്രത്തിന്റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടുതേടാന്‍ പാടില്ല.
വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കാം 12 തിരിച്ചറിയല്‍ രേഖകള്‍
തിരിച്ചറിയല്‍ കാര്‍ഡ്
പാസ്പോര്‍ട്ട്
,
ഡ്രൈവിങ് ലൈസന്‍സ്
,
സര്‍വ്വീസ് തിരിച്ചറിയല്‍ രേഖ*
,
ഫോട്ടോ പതിച്ച്‌ പാസ് ബുക്ക്*
പാന്‍കാര്‍ഡ്
,
സ്മാര്‍ട്ട് കാര്‍ഡ്*
ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്*
ഔദ്യോഗിക തിരിച്ചറിയല്‍ രേഖ*
ആധാര്‍ കാര്‍ഡ്
എന്താണ് വിവിപാറ്റ്?
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് ഓഡിറ്റ് പേപ്പര്‍ ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്. വോട്ട് ആര്‍ക്കാണ് ചെയ്തതെന്നു വോട്ടര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന സംവിധാനമാണ് വിവിപാറ്റ്. ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്ബോള്‍ വിവിപാറ്റിലെ കടലാസ് സ്ലിപ്പില്‍ അത് അച്ചടിച്ചു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.
വോട്ടര്‍ക്ക് ഇതു നോക്കി തന്റെ വോട്ട് ശരിയായി തന്നെയാണോ രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും. തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് യന്ത്രത്തോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും.
സ്ലിപ് കയ്യിലെടുക്കാനോ വീട്ടിലേക്കു കൊണ്ടു പോകാനോ കഴിയില്ല. പ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച്‌ എന്തെങ്കിലും തര്‍ക്കംഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: