പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച
പയ്യന്നൂർ: ദേശീയ പാതയിൽ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. ക്ഷേത്രത്തിനകത്തേയും പുറത്തേയും ഭണ്ഡാരങ്ങളാണ് കവർന്നത്. ക്ഷേത്ര കൗണ്ടറിനകത്തെ മേശവലിപ്പിൽനിന്നും രശീതുകളും ചില്ലറ നാണയങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. കണ്ണൂരിൽനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂർ എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾമുമ്പും കവർച്ച ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊഴുമ്മലിലെ ക്ഷേത്രത്തിലേയും ശനിയാഴ്ച പുലർച്ചെ വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലേയും ഭണ്ഡാരങ്ങൾ കവർച്ച ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal