പുതിയ ആൾട്ടോ കാർ നൽകാമെന്ന് വിശ്വസിപ്പിച്ച് 1,85,000 രൂപ തട്ടിയെടുത്തു

ചിറ്റാരിക്കാൽ :നിരവധി പേരെപുതിയ കാർ വാഹനസ്കീമിൽ ഉൾ പ്പെടുത്തി ചെറിയ തുകക്ക്നൽകാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയതായി പരാതി. ചിറ്റാരിക്കാൽ പാലാവയലിലെ കരിക്കുന്നേൽ ബെന്നി സെബാസ്റ്റ്യൻ്റെ (51) പരാതിയിലാണ് ചിറ്റാരിക്കാൽ മണ്ഡപത്തെ ഒ.സി .ഡി. ആശ്രമത്തിലെ ഫാദർ തോമസ് മണ്ണാംപറമ്പിൽ, കണ്ണൂർ കേളകം സ്വദേശി കെ.ജെ.ജിതേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്.പുതിയ ആൾട്ടോ കാർ നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും2020 ആഗസ്ത് മാസം 16 നാണ് ബാങ്ക് അക്കൗണ്ട് വഴി 1,85,000 രൂപ കൈപ്പറ്റുകയും പിന്നീട് കാറോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .ഇത്തരത്തിൽ പേരുകൾ ചൂണ്ടി കാണിച്ച് നാലോം പേരെ വഞ്ചിച്ചതായും പരാതിയിലുണ്ട്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: