എംസിസിയുടെ വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ-ധന മന്ത്രി


മലബാർ കാൻസർ സെന്ററിനെ പി ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിക്കൽ സയൻസസ് ആയി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  കാൻസർ സെന്റർ സന്ദർശന ശേഷം നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ എൻ ഷംസീർ എംഎൽഎയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.  എംസിസിയുടെ വികസന പ്രവൃത്തികൾ സംബന്ധിച്ച് ഡയറക്ടർ വിശദീകരിച്ചു.  വിവിധ വകുപ്പ് മേധാവികളുമായി ആശയ വിനിമയം നടത്തിയ മന്ത്രി ലാബുകൾ സന്ദർശിച്ചു.  എംസിസിയിൽ നടപ്പാക്കുന്ന കിഫ്ബി പദ്ധതിയുടെ പുരോഗതിയും ധനമന്ത്രിവിലയിരുത്തി.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: