തെരുവുനായ ആടിനെ കടിച്ചു കൊന്നു

ഇരിട്ടി: തെരുവുനായ ആടിനെ കടിച്ചുകൊന്നു. പായത്തെ സുബൈദ അസീൻ്റെ ആടിനെയാണ് തെരുവുനായ കടിച്ചു കൊന്നത്. തിങ്കളാഴ്ച ആട് രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. ഈ ആടിനെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ തെരുവുനായ കടിച്ചു കൊന്നത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: