സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ്  ഡ്രൈവ്:   പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി എക്‌സൈസ് വകുപ്പ്.  ഫെബ്രുവരി  26നാരംഭിച്ച സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി ഇതുവരെ  പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഐടിബിപി, കര്‍ണ്ണാടക എക്‌സൈസ്, മാഹി പൊലീസ് എന്നിവരുടെ സഹകരണത്തോടെ 29 സംയുക്ത പരിശോധനകളും  ഒന്‍പത് കോളനി റെയ്ഡുകളും ഉള്‍പ്പെടെ 704 റെയിഡുകളാണ് നടത്തിയത്. ഇതില്‍ 118 അബ്കാരി കേസുകളും  22 എന്‍ ഡി പി എസ് കേസുകളും 739 കോട്പ കേസുകളും  കണ്ടെത്തിയിട്ടുണ്ട്. 47 ലിറ്റര്‍ ചാരായം, 4.05 കി ഗ്രാം കഞ്ചാവ്,  35 ഗ്രാം എഡിഎംഎ, 585 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 2315 ലിറ്റര്‍ വാഷ്, 359 കി ഗ്രാം  പുകയില ഉല്‍പന്നങ്ങള്‍  എന്നിവ പിടിച്ചെടുത്തു. 453  കള്ളുഷാപ്പുകളിലും 79 വിദേശ മദ്യ ഷോപ്പുകളിലും പരിശോധന നടത്തി. ഇവിടെ നിന്നും 89 കള്ള് സാമ്പിളുകളും  12 വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ചു.  ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച ഒരു സ്ഥാപനത്തിനെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തതായും  കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: