കൊട്ടത്തലച്ചി മലയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി.

ചെറുപുഴ: കൊട്ടത്തലച്ചി മലയിലേയ്ക്ക് കെസിവൈഎം എസ്എംവൈഎം ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുരിശിൻ്റെ വഴി നടത്തി. ചെറുപുഴ ഫോറോനയിലെ13 യൂണിറ്റുകളിൽ നിന്നായി 250 ഓളം യുവജനങ്ങൾ പങ്കെടുത്തു. ചൂരപ്പടവ് ഇടവക വികാരി ഫാ. തോമസ് ചക്കിട്ടമുറിയിൽ ഫാ. അരുൺ, മേഖല ഡയറക്ടർ ഫാ. ജോൺ പോൾ പൂവത്താനിക്കൽ, മേഖല പ്രസിഡന്റ് റിജോ മുഖലയിൽ, ജനറൽ സെക്രട്ടറി നിതിൻ ഐയിന്തിക്കൽ, ആൽബിൻ പൂക്കുളത്തേൽ, ബോണി കൊല്ലംക്കുന്നേൽ, സന്തോഷ്‌ പരിമണത്തട്ടേൽ, അഖിൽ ചൂരനോലിൽ, അന്ന എളമ്പശ്ശേരിയിൽ, അഞ്ജു എളമ്പശ്ശേരിയിൽ, മെർലി എടശ്ശേരിയിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: