വാഹന ജാഥയ്ക്ക് സ്വീകരണം നൽകി 

തലശേരി:  കേരള മദ്യനിരോധന സമിതിയുടെ ആഭിമൂഖ്യത്തിൽ മദ്യനിരോധന സമിതി സംസ്ഥാന ജനസെക്രട്ടറി പ്രൊഫ. ടി.എം  സുരേന്ദ്രൻ നയിക്കുന്ന ജന ബോധന വാഹനജാഥക്ക് തലശേരിയിൽ സ്വീകരണo നൽകി. ‘മദ്യമില്ലാത്ത ഒരു കേരളമാണ് നമുക്ക് വേണ്ടത്, അതിനാവട്ടെ നിങ്ങളുടെ ഓരോ വോട്ടും ”’ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്യനിരോധനത്തെ അംഗീകരിക്കുന്ന മുന്നണികൾക്ക് മാത്രം വോട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് വാഹന ജാഥ.  ടി.പി.ആർ നാഥ് അദ്ധ്യക്ഷത  വഹിച്ച പരിപാടി ഫാദർ ജി. എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ,ഫാദർ ജോൺസൺ അന്ത്യംകുളം , ഭരതൻ പുത്തൂർ പട്ടം ,ദിനു മൊട്ടമ്മൽ ,ആർട്ടിസ്റ്റ് ശശികല , പ്രൊഫ.ദാസൻ പുത്തലത്ത്, കെ.ശിവദാസൻ ,ഗഫൂർ മനയത്ത് , കെ. ചന്ദ്രബാബു, കെ .മുസ്തഫ സംസാരിച്ചു
Attachments area

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: