ദുബായിൽ നിന്ന് വന്നയാൾ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ചു; യുവാവിനെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു
14/03/20 ന് ദുബായിൽ നിന്നും വന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ പറഞ്ഞ പെടയങ്ങോട് സ്വദേശി ക്കെതിരെ ഇരിക്കൂർ പോലീസ് കേസ്സെടുത്തു.പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും തുടർച്ചയായ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്ത് ഇറങ്ങി നടന്നതിനാണ് കേസെടുത്തത് . ഇന്ന് ഉച്ചക്ക് പെടയങ്ങോട് ഒരു പീടികയിൽ ഇരിക്കുന്നതറിഞ്ഞ് പോലീസ് പോയി കെയ്യോടെ പിടിക്കുകയായിരുന്നു. ജീവന് ഭീഷണിയാകുന്ന പകർച്ച വ്യാധിയുടെ പകർച്ചയെ വ്യാപിപ്പിക്കാൻ ഇടയാക്കുന്ന ഉദാസീനമായമായ പ്രവൃത്തി നടത്തിയതിനാണ് ഇയാൾക്കെതീരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ്സെടുത്തത്. രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.