കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 5 പേരും ദുബൈയിൽ നിന്ന് വന്നവർ : ഒരാൾ കൂത്തുപറമ്പ് സ്വദേശിയും ,നാല് പേർ പാനൂർ സ്വദേശികളും

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരും ദുബൈയിൽ നിന്ന് വന്നവർ. ഇന്നലെ (മാർച്ച് 22 ന്) രാവിലെ 2.30 നാണ് ഇവർ നെടുമ്പാശേരി വിമാനത്തിലെത്തിയത്. ഇതിൽ നാല് പേർ കണ്ണൂർ ജില്ലയിലും ഒരാൾ എറണാകുളത്തും ചികിത്സയിലാണ്. ഇവരടക്കം 28 പേർ വിമാനത്തിലുണ്ടായിരുന്നു. ഇവർ അഞ്ചുപേരും പുരുഷന്മാരാണ്

ഇവരിൽ ഒരാൾ കൂത്തുപറമ്പ് സ്വദേശിയും ,നാല് പേർ പാനൂർ സ്വദേശികളുമാണ് .ഇവർ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഐസൊലേഷനിൽ എത്തി. അതേസമയം കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 72 ആയി. 6432 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും ജില്ലാ ആശുപത്രിയില്‍ 17 പേരുമാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: