അടച്ചിട്ട കേരളത്തിലുള്ള സർവീസുകൾ എന്തൊക്കെ എന്ന് നോക്കാം: പൊതുഗതാഗതം നിർത്തും, ബവ്റിജസ് അടക്കില്ല, ബാങ്കുകൾ 2 മണി വരെ; കാണാം പൂർണ ലിസ്റ്റ്

ഇന്നുരാത്രി മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍.

ഗതാഗതം നിര്‍ത്തും

പൊതുഗതാഗതം നിര്‍ത്തും, അതിര്‍ത്തികള്‍ അടയ്ക്കും

സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും; കര്‍ശനപരിശോധനയുണ്ടാകും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം

അവശ്യസേവനങ്ങള്‍ ഉറപ്പാക്കും

കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങള്‍ മുടങ്ങില്ല

കലക്ടര്‍മാര്‍ കൃതമായി നടപടി സ്വീകരിക്കണം : മുഖ്യമന്ത്രി

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ മാത്രം

വീട്ടിലിരിക്കാത്തവരെ പിടികൂടും

നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും; കനത്ത പിഴയീടാക്കും

ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിക്കും; പട്ടിക അയല്‍വാസികള്‍ക്ക് നല്‍കും

ആള്‍ക്കൂട്ടം അനുവദിക്കില്ല

ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും
നോട്ടുകള്‍ അണുവിമുക്തമാക്കും

കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും

റിസര്‍വ് ബാങ്കിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രി

ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് കോവിഡ് ആശുപത്രികള്‍ നടത്തും

പിരിവുകള്‍ രണ്ടുമാസത്തേക്ക് നിര്‍ത്തി

മൈക്രോഫിനാന്‍സ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം

ബവ്റിജസ് തുറക്കും

ബവ്‍റിജസ് ഔട്‍ലെറ്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി

ബാങ്കുകള്‍ രണ്ടുമണിവരെ മാത്രം

ബാങ്കുകള്‍ രണ്ടുമണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: