സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗൺ, കണ്ണൂരിൽ 5 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കേരളം പൂർണമായി അടച്ചിടും. ഇന്ന് 28 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാനം മുഴുവൻ അടിച്ചിടുന്ന കാര്യം അറിയിച്ചത്.

ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്രോൾ പമ്പ്, എൽ.പി.ജി വിതരണം, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. കാസർകോട് 19, കണ്ണൂർ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: