സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും; കണ്ണൂരിൽ ഭാഗിക നിയന്ത്രണം

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചു. കാസര്‍കോട് ഒഴികെ ബവറിജസ് ഒൗട്‌ലെറ്റുകള്‍ അടയ്ക്കില്ല . കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും. കോവിഡ് 19 രോഗം വ്യാപിക്കുന്നതിന്‍റെ തീവ്രത കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം പാലിക്കണമെന്ന നിലപാട് കേന്ദ്രം കടുപ്പിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തുടങ്ങി. ഇതിന് മുന്‍പായി മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഉന്നതതല യോഗത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴിയും വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. കേരളം ഇക്കാര്യത്തില്‍ നിലപാട് ഉടന്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാനമൊട്ടാകെ അടയ്ക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: