ചരിത്രത്തിൽ ഇന്ന്: മാർച്ച് 23

( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

ഇന്ന് ലോക കാലാവസ്ഥാ ദിനം ( World Meteorological Day) – കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 1950 മാർച്ച് 23 ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ലോക കാലാവസ്ഥ സംഘടന നിലവിൽ വന്നതിന്റെ ഓർമക്ക്….

1839- OK എന്ന വാക്ക് ആദ്യമായി ബോസ്റ്റൻസ് മോർണിംഗ് പോസ്റ്റ് എന്ന പത്രത്തിൽ അച്ചടിച്ചു വന്നു…

1840- ചന്ദ്രന്റെ വിശദമായ ചിത്രം ആദ്യമായി അഭ്രപാളികളിൽ പകർത്തി… ഡോ. ജെ.ഡബ്ല്യു. ഡ്രേപ്പർ ആണ് ഇത് എടുത്തത്‌. ലുണാർ പോട്രൈറ്റ് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്..

1882- അമേരിക്കയിൽ ബഹുഭാര്യത്വം നിരോധിക്കുന്ന എഡ്മൻസ് നിയമം നിലവിൽ വന്നു

1903- റൈറ്റ് സഹോദരന്മാർ വിമാനത്തിന്റെ പേറ്റന്റ്‌ ലഭിക്കുന്നതിനു അപേക്ഷിച്ചു…

1918 – ലിത്വാനിയ സ്വാന്തന്ത്ര്യം പ്രഖ്യാപിച്ചു

1919- ഇറ്റലിയിൽ മുസോളിനി ഫാസിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചു..

1919- സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 8 മത് കോൺഗ്രസിൽ ലെനിൻ , സ്റ്റാലിൻ, ട്രോട്സ്കി ഉൾപ്പെടുന്ന 5 അംഗ പി.ബി. വീണ്ടും രൂപീകരിച്ചു…

1921- ഒറ്റപ്പാലത്ത് നടന്ന KPCC സമ്മാനം ഐക്യ കേരള പ്രസ്ഥാനത്തിന് നാന്ദി കുറിച്ചു…

1931- രക്തസാക്ഷികളിലെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഷഹീദ് ഭഗത് സിങ്, രാജ് ഗുരു, സുഖ്ദേവ് എന്നിവർ രക്തസാക്ഷി മാരായ അഭിമാന ദിനം..

1933.. ഹിറ്റ്ലറിന് തന്റെ ഏകാധിപത്യപരമായ നടപടികൾ പ്രഖ്യാപിക്കാൻ അധികാരം നൽകിയ Enabling Act പാർലമെന്റ് പാസാക്കി…

1936- ഡോ. ജോസഫ് ജി.ഹാമിൽട്ടൻ, ലുക്കേമിയ രോഗം ഭേദമാക്കുന്നതിനു വേണ്ടി ആദ്യമായി ഒരു രോഗിയിൽ സോഡിയം റേഡിയോ ഐസോടോപ് പരീക്ഷിച്ചു..

1940- മുസ്ലിം ലീഗ് ലാഹോർ സമ്മേളനം- ഇന്ത്യ മതാടിസ്ഥാനത്തിൽ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു…

1942- ജാപ്പനീസ് സേന, ആൻഡമാൻ ദ്വീപുകൾ പിടിച്ചെടുത്തു..

1948- രാജ്യത്തെ ആണവ ശക്തിയാക്കുന്നതിനുള്ള അറ്റോമിക് എനർജി ബിൽ നെഹ്റു പാർലമെൻറിൽ അവതരിപ്പിച്ചു…

1956- പാക്കിസ്ഥാൻ ലോകത്തെ ആദ്യ ഇസ്ലാമിക് റിപ്പബ്ലിക്കായുള്ള പ്രഖ്യാപനം നിലവിൽ വന്നു .

1956- തിരുകൊച്ചിയിൽ പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു..

1980- പാക്കിസ്ഥാനെതിരായുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അലൻ ബോർഡർ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും 150 + നേടുന്ന ഏക കളിക്കാരനായി. ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു..

1982- ഗ്വാട്ടിമാലയിൽ ജനറൽ എഫ്റെയ്‌സ് റിയോ മോണ്ടിന്റെ നേതൃത്വത്തിൽ പട്ടാള അട്ടിമറി… പ്രസിഡന്റ് റോമിയോ ലൂക്കാസ് രാജ്യം വിട്ടു…

1983- അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ റീഗൻ, സ്റ്റാർ വാർഴ്സ് പദ്ധതി പ്രഖ്യാപിച്ചു…

1994- കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു….

2001… റഷ്യൻ സപെയ്സ് സ്റ്റേഷൻ മിർ 15 വർഷത്തെ പ്രവർത്തനം കഴിഞ്ഞ് തകർന്ന് വീണു..

2018- പെറുവിന്റെ പുതിയ പ്രസിഡന്റ് ആയി മാർട്ടിൻ വിസ്കാര ചുമതലയേറ്റു..

ജനനം

1749… പിയറി സൈമൺ ലാപ്ലാസ്.. ഫ്രാൻസിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ.

1769- വില്യം സ്മിത്ത്.. ബ്രിട്ടീഷ് ഭൂമി ശാസ്ത്രഞൻ.. ആദ്യമായി രാഷ്ട്ര അടിസ്ഥാനത്തിൽ ഭൂമിശാസ്ത്ര ഭൂപടം ഉണ്ടാക്കി…

1855- കൊട്ടാരത്തിൽ ശങ്കുണ്ണി- ഐതിഹ്യമാലയുടെ കർത്താവ്..

1910- ഡോ റാം മനോഹർ ലോഹ്യ.. സോഷ്യലിസ്റ്റ് നേതാവ്.. സ്വാതന്ത്ര്യ സമര സേനാനി…

1910- അകിര കൊറാസോവ.. ലോകം അംഗീകരിച്ച ജാപ്പനീസ്‌ സിനിമ പ്രതിഭ.. നൂറ്റാണ്ടിന്റെ ഏഷ്യാക്കാരൻ എന്ന ബഹുമതി കരസ്ഥമാക്കിയ വ്യക്‌തി…

1912- വേർണർ വോൺ ബ്രൗൺ.. ജർമൻ റോക്കറ്റ് തന്ത്രജ്ഞൻ.. ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റേൺ 5 റോക്കറ്റിന് പിന്നിലും ബ്രൗൺ ആയിരുന്നു..

1916- ഹർകിഷൻ സിങ് സുർജിത്.. കമ്യൂണിസ്റ്റ് നേതാവ് ,CPI(M) മുൻ ദേശീയ ജനറൽ സെക്രട്ടറി…

1929- നുസ്രത്ത് ഭൂട്ടോ.. മുൻ പാക്ക് പ്രഥമ വനിത.. വധിക്കപ്പെട്ട പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ പത്നി.. ബേനസീറിന്റെ മാതാവ് – പാക്കിസ്ഥാനിൽ മന്ത്രിയുമായിരുന്നു…

1956- എ. വിജയരാഘവൻ – എൽ.ഡി.എഫ് കൺവീനർ

1968- അതുൽ വാസൻ – മുൻ ഇന്ത്യൻ ക്രിക്കറ്റർ..

1973- മുഹമ്മദ് ഉമർ ഫാറൂഖ്- കാശ്മീരിലെ രാഷ്ട്രീയ മത നേതാവ്..

1976- സ്മൃതി ഇറാനി.. നിലവിൽ കേന്ദ്ര മന്ത്രി, മുൻ ടി.വി. താരം..

1979- വിജയ് യേശുദാസ് – മലയാളത്തിലെ യുവ ഗായകൻ – ഗാന ഗന്ധർവന്റെ പുത്രൻ.. നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന പാട്ടിന് ആദ്യ സംസ്ഥാന അവാർഡ്‌ ലഭിച്ചു…

1987- കങ്കണ റാവത്ത് – ഇന്ത്യയിലെ മികച്ച നടിയായി തെരഞ്ഞെടുക്ക പ്പെട്ട ബോളിവുഡ് താരം..

ചരമം

1938- പണ്ഡിറ്റ് കെ.പി. കറുപ്പൻ- സ്വാതന്ത്ര്യ സമര സേനാനി, നാടകകൃത്ത്, സാമൂഹ്യ പരിഷ്കർത്താവ്. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെട്ടു…

1983- ബാർണി ക്ലാർക് – ആദ്യമായി കൃത്രിമ ഹൃദയം ഘടിപ്പിച്ച് 112 ദിവസം ജീവിച്ച വ്യക്തി..

1985- തായാട്ട് ശങ്കരൻ – ദേശഭിമാനി വാരിക പത്രാധിപർ.. സാഹിത്യ പ്രവർത്തകൻ. പു. ക. സ, ഗ്രന്ഥശാലാ സംഘം നേതാവ്

2000… മാർ ആൻറണി പടിയറ.. സിറോ മലബാർ സഭയുടെ ആദ്യ മേജർ ആർച്ച് ബിഷപ്പ്..

2002- പിയാറ സിങ് ഗിൽ. അമേരിക്കയുടെ മാൻ ഹട്ടൻ അണുബോംബ് നിർമാണ പദ്ധതിയിൽ പങ്കാളിയായ ഇന്ത്യക്കാരനായ ശാസ്ത്രജ്ഞൻ..

2010.. കനു സന്യാൽ – ഇന്ത്യൻ നക്സലൈറ്റ് നേതാവ്… സി.പി.ഐ (എം.എൽ) ന്റെ

സ്ഥാപക നേതാക്കളിൽ ഒരാൾ..

2011 – എലിസബത്ത് ടൈലർ – മുൻ ഹോളിവുഡ് താരറാണി..

2015- ലീ ക്വാൻ യൂ.. സിംഗപ്പൂരിന്റ പ്രഥമ പ്രധാനമന്ത്രി.. ആധുനിക സിംഗപ്പൂരിന്റെ പിതാവ്..

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: