ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.     ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചെന്ന് കാട്ടി ഹയര്‍ സെക്കന്‍ഡറി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. പരീക്ഷ റദ്ദാക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ബുധനാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. 80 ശതമാനത്തില്‍ അധികം ചോദ്യവും പകര്‍ത്തിയെഴുതിയ പകര്‍പ്പുകളാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇവ ലഭിക്കുകയും ചെയ്തു.    തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ചോദ്യപേപ്പറിന്റെ പകര്‍പ്പ് കിട്ടിയതോടെയാണ് വകുപ്പ് ഡയറക്ടര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പാണോ ശേഷമാണ് വാട്‌സ്ആപ്പില്‍ പ്രചരിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിനെ കുറിച്ചൊന്നും വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം എടുത്തിട്ടില്ലന്ന് മന്ത്രി വ്യക്തമാക്കി.

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: