കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കൂത്തുപറമ്പ് മൂന്നാംപീടിക സ്വദേശി ഫസലിൽ നിന്നാണ് 5ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ഗോ-ഫസ്റ്റ് വിമാനത്തിൽ ഷാർജയിലേക്ക് പോകാനെത്തിയതായിരുന്നു ഈയാൾ, 26000 സൗദി റിയാൽ ആണ് പിടിച്ചെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്, തുടർന്ന് കസ്റ്റംസിൽ വിവരംനൽകി കറൻസി കസ്റ്റഡിയിൽ എടുത്തു. സൗദി റിയാലായ 500 ൻ്റെ 30, 100 ൻ്റെ 101, 50 ൻ്റെ 18 ഉം കറൻസികളാണ് പിടിക്കടിയത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ തിരിച്ചോ 25000 മാത്രമേ കൊണ്ട്പോകാനോ കൊണ്ട് വരാനോ അനുവദിക്കുകയുള്ളൂ ഇതിൽ കൂടുതലായാൽ ശിക്ഷാർഹമായ കുറ്റമാണ്. കസ്റ്റംസ് അസി: കമ്മീഷണർ ജയകാന്ത്, സൂപ്രണ്ട്മാരായ പി.സി.ചാക്കോ, നന്ദകുമാർ, കെ.പ്രകാശൻ. ഇൻസ്പെക്ടർമാരായ പങ്കജ്, സുരേന്ദ്രജങ്കിത്, കെ.ആർ നിഖിൽ, അശ്വിന ഓഫീസ് സ്റ്റാഫ് ശിശിര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കറൻസി കസ്റ്റഡിയിൽ എടുത്തത്.