കെ.പി. രോഹിത്തിനെ പെരുമ്പിയൻസ് കൂട്ടായ്മ ആദരിച്ചു

പയ്യന്നൂർ:ചെറുകല്ലുകളാൽ വായുവിൽ വിസ്മയം തീർത്ത് ആകാശ കലയിൽ പ്രാഗൽഭ്യം തെളിയിച്ച കോറോത്തെ കെ.പി. രോഹിത്തിനെ പെരുമ്പിയൻസ് കൂട്ടായ്മ ആദരിച്ചു.

ആകാശ കലയിൽ നിരവധി വിസ്മയങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന കോറോത്ത കെ.പി. രോഹിത്തിനെ പെരുമ്പിയൻസ് കൂട്ടായ്മ ആദരിച്ചു. പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് മൊമന്റേയും പെരുമ്പയിലെ മുതിർന്ന പ്രവാസി വ്യാപാരി എസ്.വി. ഹബീബ് റഹ്മാൻ കാശ് അവാർഡും നൽകിയാണ് ആദരിച്ചത്. ചടങ്ങിൽ നാട്ടിൽ ഇപ്പോൾ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനൊപ്പം ചേർന്ന് രോഹിത് കല്ലുകളിൽ തീർത്ത പെരുമ്പിയൻസ് കൂട്ടായ്മയുടെ നോ ഡ്രഗ്സ് എന്ന സന്ദേശം പെരുമ്പ മുസ്ലിം ജമാഅത്ത് കമ്മിറ്റി സിക്രട്ടറി കെ. ജമാൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു.
സമൂഹത്തിൽ വ്യാപകമായി വരുന്ന ലഹരിയുടെ ദുരന്തഫലങ്ങളെക്കുറിച്ച് ഇൻസ്പെക്ടർ വൈശാഖ് ബോധവൽക്കരണം നടത്തി.
വാർഡ് കൗൺസിലർ ബി കൃഷ്ണൻ,എം. അബ്ദുൾ സലാം, എസ്ടിപി ജമാൽ, പ്രകാശ് ബാബു തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ചടങ്ങിൽ സി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. .കെ.സി. അൻസാരി സ്വാഗതവും, എൻ.കെ. സുൽഫിക്കർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: