ഗ്രാമം പ്രതിഭ പയ്യന്നൂർ സമന്വയം നൃത്തോത്സവം – 25, 26, 27 തീയതികളിൽ

പയ്യന്നൂർ: ഗ്രാമം പ്രതിഭ പയ്യന്നൂരിൻ്റെ ആഭിമുഖ്യത്തിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്ററിൻ്റെ സഹകരണത്തോടെ ക്ലാസിക്കൽ – ഫോക്ക്-ട്രൈബൽ നൃത്തരൂപങ്ങളുമായി സമന്വയം നൃത്തോത്സവം-2022 ന് തുടക്കം.25,26 ,27 തീയതികളിലായി മഹാദേവ ഗ്രാമത്തിൽ അരങ്ങേറും. 25 ന് വൈകുന്നേരം 6 മണിക്ക് ഗ്രാമം പ്രതിഭ പ്രസിഡണ്ട് പി.യു. രാജൻ്റെ അധ്യക്ഷതയിൽ ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആഫ്ത്ത പരിഷത്ത് നാഷണൽ ജനറൽ സെക്രട്ടറി ഹസൻ രഘു, നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ബസുവ ലിങ്കി ഹ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. തുടർന്ന് ഗ്രാമം പ്രതിഭ മഹിളാസമാജം പ്രവർത്തകർ അവതരിപ്പിക്കുന്ന കീചകവധം കഥകളി, ബദിയടുക്ക ജഗദീശനും സംഘവും അവതരിപ്പിക്കുന്ന യക്ഷഗാനം തുടങ്ങിയവ അരങ്ങേറും.26 ന് വൈകു6 മണിക്ക് വി.കെ.നളിനി ടീച്ചറുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും.തുടർന്ന് മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, നാടൻപാട്ട്, തുടങ്ങിയവ അരങ്ങേറും. 27ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്യും..പി.യു.രാജൻ അധ്യക്ഷത വഹിക്കും.ഹസൻ രഘു, സി.ബസുവ ലിങ്കിഹ, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ലോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി.ലവ് ലിൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ഡോ.വി.ബാലകൃഷ്ണൻ, സൗത്ത് സോൺ കൾച്ചറൽ സെൻ്റർ പ്രോഗ്രാം ഓഫീസർ രവീന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കേരളത്തിൻ്റെ തനത് കലാരൂപമായ മംഗലം കളി, അലാമിക്കളി, വട്ടപ്പാട്ട്, കോൽക്കളി, പുലിക്കളി,തിരുവാതിരക്കളി, മാർഗംകളി ,ഒപ്പന, പൂരക്കളി തുടങ്ങിയവ അവതരിപ്പിക്കും.