പിടികിട്ടാപ്പുള്ളി 37 വർഷത്തിനു ശേഷം പിടിയിൽ

തളിപ്പറമ്പ്: വാഹനാപകട കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 37 വർഷത്തിനു ശേഷം പിടിയിൽ. ബേക്കൽ പനയാൽ സ്വദേശി കുഞ്ഞമ്പുവിൻ്റെ മകൻ പി. കുഞ്ഞിരാമനെ (59)യാണ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ്, എ.എസ്.ഐ.എ.പ്രേമരാജൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം നീലേശ്വരത്ത് വെച്ച് പിടികൂടിയത്.1985-ൽ ദേശീയ പാതയിൽ ബക്കളം -കുറ്റിക്കോൽ പാലംനിർമ്മാണത്തിനായി എത്തിയ തൊഴിലാളികളെ ലോറിയിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്കേൽക്കാനിടയായ കേസിൽ മുങ്ങി നടന്ന ഇയാളെ1986 ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ 1994 -ൽ ബസ് ഡ്രൈവറായിരുന്ന ഇയാൾ ഓടിക്കുന്നതിനിടെപരിയാരം ഏമ്പേറ്റിൽ വെച്ച് ഓട്ടോയിൽ ഇടിച്ച് അപകടം വരുത്തിയ കേസിലും പ്രതിയായി.. ജാമ്യമെടുത്ത് മുങ്ങിയ ഇയാളെ 1995 ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ്അറസ്റ്റു ചെയ്ത കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: