ഹോട്ടലിൻ്റെ മറവിൽ മദ്യവില്പന ഉടമ അറസ്റ്റിൽ

കുടിയാന്മല :ഹോട്ടൽ വ്യാപാരത്തിൻ്റെ മറവിൽ അനധികൃത മദ്യവില്പന മദ്യ കുപ്പികളുമായി ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു.ചെമ്പേരി ടൗണിലെ നവീൻ ഹോട്ടൽ ഉടമകെ.എൻ.ജോയിയെ (60)യാണ് എസ്. ഐ. നിബിൻ ജോയിയും സംഘവും അറസ്റ്റു ചെയ്തത്. ഹോട്ടലിൽ മദ്യവില്പന നടക്കുന്നുണ്ടെന്നരഹസ്യവിവരത്തെ തുടർന്ന്ഇന്നലെ ഉച്ചക്ക് നടത്തിയ റെയ്ഡിലാണ് വില്പന നടത്തുന്നതിനിടെ മൂന്നര ലിറ്റർ വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ 1200 രൂപയു മായി ഇയാൾ പോലീസ് പിടിയിലായത്. അറസ്റ്റു ചെയ്ത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു. മുമ്പും സമാനമായ രീതിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.