പഞ്ചായത്ത് മാർച്ചിൽ അക്രമം നടത്തിയ 11 പേർക്കെതിരെ കേസ്.

മഞ്ചേശ്വരം : മംഗൽപാടി ഗ്രാമപഞ്ചായത്ത് അഴിമതിക്കെതിരെ പ്രതിഷേധ മാർച്ചിൽ അക്രമം നടത്തിയ 11 എസ്.ഡി.പി.ഐ.പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.എസ്.ഡി.പി.ഐ.പ്രവർത്തകരായ ഉപ്പള, ഹൊസങ്കടി സ്വദേശികളായ അഷറഫ് ബഡാജെ, സലീം, കബീർ, പൊടിയ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു പേർക്കുമെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത് പഞ്ചായത്തിൽ അഴിമതി ഭരണമെന്നാരോപിച്ച് നടത്തിയ മാർച്ചിൽ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റ് തകർത്തു.തുടർന്ന് മംഗൽപാടിപഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.