റെയ്ഡ് 145 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി

ആലക്കോട്: ചാരായവാറ്റുകാരൻ്റെ വീട്ടിൽ റെയ്ഡ് 145 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി. മുൻ അബ്കാരി കേസുകളിലെ പ്രതി നടുവിൽ ഉത്തൂർ കമ്യൂണിറ്റി സെൻ്ററിന് സമീപം താമസിക്കുന്ന പ്രാൺ വീട്ടിൽ സജിത്തി(28)ൻ്റെ വീട്ടിനോട് ചേർന്ന വിറകുപുരയിൽ കന്നാസുകളിൽ സൂക്ഷിച്ച 145 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളുമാണ് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ
തോമസ്. ടി.കെയും സംഘവും പിടികൂടിയത്. ഉത്തൂർ കോളനിയിൽ വൻതോതിൽ ചാരായം വാറ്റി വില്ലന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. പ്രതി ഒളിവിൽ പോയി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സാജൻ കെ.കെ., സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ് വി, രാജീവ് .പി കെ.,വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ,ഡ്രൈവർ ജോജൻ
എന്നിവരും ഉണ്ടായിരുന്നു.