ഇരിട്ടിയെ സുന്ദരിയാക്കിയ ജയപ്രശാന്തിന് വ്യാപാരികളുടെ അനുമോദനം

ഇരിട്ടി : ഇരിട്ടി നഗരത്തിൽ തന്റെ കടയോട് ചേർന്ന ഡിവൈഡറിൽ പൂച്ചെടികളും പച്ചക്കറികളും വെച്ച് പിടിപ്പിച്ച് ഹരിതാഭവും ആകർഷകവുമാക്കിയ വ്യാപാരി ജയപ്രശാന്തിനെ വ്യാപാരി വയസായി ഇരിട്ടിയൂണിറ്റ് അനുമോദിച്ചു . ജയപ്രശാന്തിന്റെ പരീക്ഷണങ്ങൾ വിജയമായതോടെ നഗരത്തിലെ പല കച്ചവടക്കാരും തങ്ങളുടെ കടകൾക്കുമുന്നിലും ഇതേ രീതി അവലംബിക്കാനുള്ള ശ്രമത്തിലാണ്. ഇവർക്ക് വേണ്ട സൗകര്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചെയ്‌ത് കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു. വ്യാപാരി വ്യവസായി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റജി തോമസ് ജയപ്രശാന്തിനെ ഷാൾ അണിയിച്ച് അനുമോദിച്ചു. സിക്രട്ടറി കെ. അബ്ദുൾ റഹിമാൻ, പി.പി. കുഞ്ഞൂഞ്ഞ് , എം.കെ. സജിൻ എന്നിവർ സംസാരിച്ചു.