കണ്ണൂരിൽ 30 ലക്ഷത്തോളം വരുന്ന പുകയില ഉല്പന്നങ്ങൾ പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ 30 ലക്ഷത്തോളം വരുന്ന പുകയില ഉല്പന്നങ്ങൾ ടൗൺ സി.ഐയും സംഘവും പിടികൂടി. മങ്ങലാപുരത്ത് നിന്നും കോഴിക്കോട്, ഏറണാകുളം ഭാഗത്തേക്ക് വിൽപ്പനയ്ക്കായി രണ്ട് ലോറികളിലായി കൊണ്ടു പോകുന്ന 30 ലക്ഷത്തോളം വരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. ഒരു ലോറി കണ്ണൂർ തോട്ടട എസ്.എൻ കോളേജിന് സമീപത്ത് നിന്നും, രണ്ടാമത്തെ ലോറി താഴെചൊവ്വ കീഴ്ത്തള്ളിയിൽ നിന്നുമാണ് പിടികൂടിയത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശി ദാവൂദ്, കാഞ്ഞങ്ങാട് സ്വദേശി നിഖിൽ, കാസർക്കോട് സ്വദേശി യൂസഫ്, കാസർക്കോട് സ്വദേശി ജാബിർ, കാസർക്കോട് സ്വദേശി ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെയും, വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ടുകൊണ്ട് ലഹരി മാഫിയ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന്നായി പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരി കണ്ണൂർ വാർത്തകളോട് അറിയിച്ചു. സംഘത്തിൽ എസ്.ഐ അരുൺ നാരായണൻ, എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ മാരായ രഞ്ചിത്ത്, അജയൻ, സിവിൽ പോലീസ് ഷിജു, നിഷാന്ത്, രാജേഷ്, നാസർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: