വാട്ട്‌സ്‌ആപ്പിന്റെ പുതിയസേവനനയം; വ്യവസ്ഥകള്‍അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ സന്ദേശങ്ങള്‍അയക്കാനോസ്വീകരിക്കാനോ കഴിയില്ല

ന്യൂഡല്‍ഹി: വാട്ട്‌സ്‌ആപ്പ് പുതുതായി അവതരിപ്പിച്ച സേവന നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയില്ല. അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഇന്‍ആക്ടീവ് പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റി നിര്‍ത്തും. പുതിയ സേവന നയ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ വീണ്ടും ലഭ്യമാകുമെന്നാണ് വാട്ട്‌സ് ആപ്പ് അറിയിച്ചു. സന്ദേശങ്ങള്‍ ലഭിച്ചില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് ഏതാനും ആഴ്ച്ചക്കാലത്തേക്ക് വീഡിയോ വോയ്‌സ് കോള്‍ സേവനങ്ങള്‍ ലഭിക്കുന്നതായിരിക്കും.
അതേസമയം ഉപയോക്താവ് നയ വ്യവസ്ഥകള്‍ അംഗീകരിക്കാതെ അക്കൗണ്ട് 120 ദിവസം ഇന്‍ആക്ടീവ് ആയി കിടന്നാല്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യും.
ജനുവരി മാസത്തിലാണ് വാട്ട്‌സ്‌ആപ്പ് പുതിയ പോളിസി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി വിവരങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിയമം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഉപയോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് സേവനം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് സേവന നയം പരിഷ്‌ക്കരിച്ചതെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം. ആഗോള തലത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോളിസി നടപ്പിലാക്കുന്നത് ഫെബ്രുവരിയില്‍ നിന്നും മെയ് മാസത്തിലേക്ക് നീട്ടിവെച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: