നിടുമ്പ്രം മഠപ്പുര തെയ്യം കലകളുടെ പ്രഭവ കേന്ദ്രമാകുന്നു

തലശ്ശേരി : ചൊക്ലി നിടുമ്പ്രം മഠപ്പുര ക്ഷേത്രാങ്കണത്തിൽ തെയ്യം പെർഫോമിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ കാര്യാലയം തുറന്നു . സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ അനുഷ്ഠാന കലകളു ടെ ആരൂഢമായി മാറും . 2018-19 വർഷം അനുവദിച്ച തെയ്യം കലാ അക്കാഡമിയാണ് ഇവിടെസ്ഥാപിക്കപ്പെടുന്നത് . ഇതിലേക്കായി 18 സെന്റ് സ്ഥലം സർക്കാറിന് കൈമാറി കഴിഞ്ഞു . തെയ്യം എന്ന് അനുഷ്ഠാന കലയുടെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതിനും ഇതര കലകളിൽ തെയ്യത്തിന്റെ സ്വാധീനതയും സാന്നിദ്ധ്യവും പഠനം നടത്തുന്നതിനാണ സെന്റർ ലക്ഷ്യമിടുന്നതെന്ന് എ.എൻ. ഷംസീർ എം . എൽ.എ. പറഞ്ഞു . പ്രമുഖ ക്ഷേത്ര ശിൽപ്പി രതീഷ്കല്യാട വളപ്പിൽ മരത്തിൽ കൊത്തിയെടുത്ത അതി മനോഹരമായ തെയ്യശിൽപ്പങ്ങൾ എം . എൽ . എ യെ ഏൽപ്പിച്ചു . രാജ്യത്തിനകത്തും പുറത്തും ക്ഷേത്ര നിർമ്മാണ കലയിൽ പ്ര ശസ്തനായ കണ്ണൂർ വാരം കാവുള് പുരയിൽ കല്യാടവളപ്പിൽ രതീഷാണ് ആദ്യമായി മൂന്ന് ശിൽപ്പങ്ങളുമായി രംഗത്ത് വന്നത് . മൂന്ന് വിഭാഗങ്ങൾ കെട്ടിയാടുന്ന ബാലി തെയ്യം , പൂക്കുട്ടി ശാസ്തപ്പൻ , കുഞ്ഞാറ് കുറത്തി എന്നീ അതി മനോഹര ശിൽപ്പങ്ങളാണ് ഈ ശിൽപ്പി കാണിക്കവെച്ചത് . പഞ്ചായത്ത് പ്രസിഡന്റ് സി . കെ . രമ്യ അദ്ധ്യക്ഷത വഹിച്ചു . വി കെ . രാകേഷ് , ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ ലവിൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം . ഒ . ചന്ദ്രൻ , സെക്രട്ടറി സന്തോഷ്കുമാർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: