വെബിനാർ നടത്തി

കൂത്തുപറമ്പ്: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച സംശയ നിവാരണത്തിനായി വെബിനാർ സംഘടിപ്പിച്ചു.
കൂത്തുപറമ്പ് ബ്ലോക്കിലെ സംയോജിത ശിശു വികസന പദ്ധതി പ്രവർത്തകർക്കായി നടത്തിയ വെബിനാർ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീല ആർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് വാക്സിനെഷൻ സംബന്ധിച്ച് പൊതു സമൂഹത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.
മാങ്ങാട്ടിടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഫാറൂഖ് ടി. മുഹമ്മദ് ക്ലാസെടുത്തു.
എല്ലാ വൈറസ് രോഗങ്ങൾക്കുമുള്ള വാക്സിൻ നിർമ്മാണത്തിൻ്റെ പൊതു സാങ്കേതിക വിദ്യ ഒന്നായതിനാൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പ്രത്യേകിച്ച് ആശങ്ക വേണ്ടെന്ന് ഡോ. ഫാറൂഖ് പറഞ്ഞു.
വാക്സിൻ സ്വീകരിച്ച വ രുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും ഗവൺമെൻ്റ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് കെ.എസ് ബാബു രാജൻ , ടി. പ്രതിഭ എന്നിവർ സംസാരിച്ചു.