ഭരണാനുമതി ലഭിച്ചു

കണ്ണൂർ:വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രതേ്യക വികസന നിധിയില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് മട്ടന്നൂര്‍ നഗരസഭയിലെ നാലാങ്കേരി അങ്കണവാടി കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ജയിംസ് മാത്യു എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും എട്ട് ലക്ഷം രൂപ വിനിയോഗിച്ച് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് പഴയടത്ത് റോഡ് ടാറിംഗ് പ്രവൃത്തി, എട്ട് ലക്ഷം രൂപ വിനിയോഗിച്ച് കീരിയാട് എ കെ ജി വായനശാല  കടവ് റോഡ് ടാറിംഗ് പ്രവൃത്തി, അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ മണി ക്കല്‍ സെന്റര്‍ – തെയ്യക്കളം റോഡ് ടാറിംഗ് പ്രവൃത്തി എന്നിവയ്ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ടി വി രാജേഷ് എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും  13.23 ലക്ഷം രൂപ വിനിയോഗിച്ച് ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ബെഞ്ചും ഡെസ്‌കും വാങ്ങിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
എ എന്‍ ഷംസീര്‍ എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും  ആറ് ലക്ഷം രൂപ  വീതം വിനിയോഗിച്ച് കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ  ബാബു സ്മാരക മന്ദിരം, രണധാര ചുണ്ടങ്ങപൊയില്‍, പുല്ലേ്യാട് ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണക്കൊന്റെവിട രയരോത്ത് മുക്ക് റോഡ് ടാറിംഗ് എന്നീ പ്രവൃത്തികള്‍ക്ക്  ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: