പാനൂർ പോലീസ് കൺട്രോൾ റൂമിൽ വിജിലൻസ് റെയ്ഡ് ; ഗ്രേഡ് എസ് . ഐയിൽ നിന്നും രേഖകളും പണവുംപിടികൂടി

കണ്ണൂർ : പാനൂർ കൺട്രോൾ റൂം ഗ്രേഡ് എസ്..ക്കെതിരെ പരാതി വിജിലൻസ് റൈഡിൽ അമ്പതോളംഇൻഷുറൻസ് രേഖകളും കണക്കിൽപ്പെടാത്ത പണവും പിടികൂടി . വിജിലൻസ് ഡി.വൈ.എസ്.പി. ബാബുപെരിങ്ങത്തിന്റെ നേത്യത്വത്തിൽ ഇന്നു പുലർച്ചെ നാലുമണി മുതൽ മണിക്കൂറുകളോളം നീണ്ടപരിശോധനയിലാണ് പിടിച്ചെടുത്തത് . ഗ്രേഡ്.എസ്. . ഷനൽ കുമാർ ബാലക്കണ്ടിക്കെതിരെയായിരുന്നുപരാതി  .ഭാര്യ മുഖാന്തിരം ഇൻഷുറൻസ് പ്രീമിയം അടപ്പിക്കുന്നുവെന്ന് നാട്ടുകാർ വിജിലൻസിൽ നൽകിയപരാതിയെ തുടർന്നായിരുന്നു പരിശോധന . ഗ്രേഡ് എസ്.. ഷനൽ കുമാർ ബാലക്കണ്ടിയിൽ നിന്നുംഅനധികൃതമായി സൂക്ഷിച്ച അമ്പതോളം ഇൻഷൂറൻസ് രേഖകളും കണക്കിൽപ്പെടാത്ത എട്ടായിരം രൂപയുംവിജിലൻസ് സംഘത്തി ലുണ്ടായിരുന്ന ഗ്രേഡ് എസ്. മാരായ ബാബു , മുകേഷ് , നിഥേഷ് , അസിസ്റ്റന്റ് ടൗൺപ്ലാനർ വിപിൻ കുമാർ എന്നിവരടങ്ങിയ സംഘം പിടിച്ചെടുത്തു . ഏറെ നാളായി ഷനൽ കുമാറിനെതിരെഗുരുതരമായ ആരോപണം നിലനിൽക്കുന്നുണ്ട് . വിജിലൻസ് സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഷനൽ കുമാറിനെവിശദമായി ചോദ്യം ചെയ്ത ശേഷം നടപടി സ്വീകരിക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: