പ്രഭാത സവാരിക്കിടെ മയ്യിലിൽ റിട്ട.അധ്യാപകൻ വാഹനമിടിച്ച് മരണപ്പെട്ടു

മയ്യിൽ : പ്രഭാത സവാരിക്കിടെ മയ്യിൽ എസ് ബി ഐ  ബാങ്കിനു സമീപമുള്ള  പെട്രോൾ പമ്പിനടുത്ത് വച്ച് റിട്ട .അധ്യാപകൻ കാറിടിച്ച് മരണപ്പെട്ടു. മയ്യിൽ ചെക്ക്യാട്ട് കാവിന് മുൻവശത്ത് താമസിക്കുന്ന  യു ബാലകൃഷ്ണൻ മാസ്റ്റർ (74 ) ആണ്  മരണപ്പെട്ടത്.

 

ഇന്ന് രാവിലെ അഞ്ച്  മണിയോടെ പ്രഭാത സവാരിക്കിറങ്ങിയ ബാലകൃഷ്ണൻ മാസ്റ്ററെ മയ്യിൽ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന  കാറിടിച്ചാണ്  അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയാണ് ഉണ്ടായത്.

അധ്യാപകനും,സിപിഐ എം എകെജി നഗർ ബ്രാഞ്ചംഗവും കെഎസ്എസ്പിയു ഇരിക്കൂർ ബ്ലോക്ക് ട്രഷററും .സാമൂഹ്യ ,സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ബാലകൃഷ്ണൻ മാസ്റ്റർ.

ഭാര്യ :സത്യവതി (അംഗൻവാടി വർക്കർ)
മക്കൾ : നിജിൽ (ഐ ടി പാർക്ക് എറണാകുളം), ശുഭ (താലൂക്ക് ഓഫീസ് തളിപ്പറമ്പ്)
മരുമക്കൾ :ശ്രീജിഷ (കോടിയേരി),പ്രശാന്ത് (കോയിപ്ര)
സഹോദരങ്ങൾ : യു ലക്ഷ്മണൻ,യു ഗംഗാധരൻ ,ജാനകി ,നാരായണി പരേതരായ രാഘവൻ,മുകുന്ദൻ. സംസ്‌കാരം ചൊവ്വാഴ്ച 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: