പേരാവൂർ ഓട്ടോ വുഡ് അപ്ഹോൾസ്റ്ററി വർക്ക് കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.

പേരാവൂർ: തൊണ്ടിയിൽ ഓട്ടോ വുഡ് അപ്ഹോൾസ്റ്ററി വർക്ക് നടത്തുന്ന കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്ത് രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.

വർക്ക്ഷോപ്പ് നടത്തുന്ന പേരാവൂർ സ്വദേശി കോട്ടായി വീട്ടിൽ കെ.സുധീഷ് , ഇയാളുടെ സുഹൃത്ത് മുള്ളേരിക്കൽ സ്വദേശി ഇറക്കോടൻ വീട്ടിൽ ഇ.വിനോദ് എന്നിവർക്കെതിരെയാണ് പേരാവൂർ എക്സൈസ് കോട്പ ആക്ട് പ്രകാരം കേസെടുത്തത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: