സോക്സിൽ ഒളിപ്പിച്ച 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 43 ല ക്ഷം രൂപയുടെ സ്വർണം പിടികൂടി . ഇന്നലെ പുലർച്ചെ ഗോഎയർ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ വടകര നോർത്ത് എടച്ചേരിയിലെ മത്തത്ത് സാദിഖിൽ നിന്നാണു 1 , 038 ഗ്രാം സ്വർണം കണ്ടെടുത്തത് . വിമാനത്താവള ത്തിലെ കസ്റ്റംസ് എയർ ഇന്റലി ജൻസ് വിഭാഗമാണ് വിദഗ്ധമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത് . സ്വർണം സോക്സിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം . സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ വിശദമായി ചോദ്യംചെയ്തപ്പോഴാണു സ്വ ർണം കണ്ടെത്തിയത് . കസ്റ്റംസ് – കമ്മിഷണർ ഇ . വികാസ് , സൂപണ്ടുമാരായ എൻ . രാജു , വി . പി ബേബി , എസ് . നന്ദകുമാർ ഉദ്യോ ഗസ്ഥരായ വി . പ്രകാശൻ , ദിലീപ് കൗശൽ , കെ . ഹബീബ് , മനോജ് യാദവ് പ്രിയങ്ക പുഷ്ടാദ് , തോമ സ് സേവ്യർ എന്നിവരടങ്ങിയ സംഘമാണു സ്വർണം പിടികൂടിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: