അനധികൃത പാർക്കിങ്ങിൽ പൊറുതിമുട്ടി കേളകം ടൗൺ

കേളകം:അനധികൃത പാർക്കിങ്ങിൽ പൊറുതിമുട്ടി കേളകം ടൗൺ. വാഹന ഗതാഗതത്തിന് വലിയ തടസ്സമുണ്ടാക്കുന്ന തരത്തിലാണ് പാർക്കിങ്. ടൗണിൽ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുന്നത്. വിളിപ്പാടകലെ കേളകം പോലീസ് സ്റ്റേഷനുണ്ടെങ്കിലും ടൗണിലെ ഗതാഗതകുരുക്കും അനിയന്ത്രിത പാർക്കിങ്ങും തടയാൻ ഇടപെടാറില്ലെന്നാണ് ആരോപണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേളകം ടൗണിൽ ഗതാഗത പരിഷ്കരണം നടത്തിയിരുന്നെങ്കിലും ഇതൊന്നുംതന്നെ പിന്നീട് പ്രാവർത്തികമായില്ല. 

സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ടൗണിൽ റോഡരികിൽ തോന്നിയത് പോലെ പാർക്ക് ചെയ്യുകയാണിപ്പോൾ. പലരും മണിക്കൂറുകൾ കഴിഞ്ഞാണ് പാർക്ക് ചെയ്ത വാഹനം ഇവിടെനിന്ന്‌ മാറ്റുന്നത്. ഹൈസ്കൂൾ ജങ്‌ഷൻ, കേളകം അടക്കാത്തോട് റോഡ്, കേളകം വെള്ളൂന്നി റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും ഗതാഗതക്കുരുക്കുണ്ടാകുന്നത്. 

അടക്കാത്തോട് ജങ്ഷനിൽ വെള്ളിയാഴ്ചയും വാഹനങ്ങൾ കൂട്ടിടിയിടിച്ച് അപകടമുണ്ടായി. ടൗണിലെ വഴിവാണിഭക്കാരുടെ ആധിക്യവും പ്രതിസന്ധിക്ക് കാരണമാണ്. കുരുക്കഴിക്കാൻ പോലീസ് ഇടപെടലാണ് പോംവഴി. വാഹന പാർക്കിങിന്‌ കേളകം ടൗണിൽ സ്ഥിരമായ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതും പ്രശ്നത്തിനു കാരണമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: