തലശ്ശേരിയിൽ വീട്ടിൽ വൻ കവർച്ച; 25 പവൻ സ്വർണാഭരണവും 30,000 രൂപയും മോഷണംപോയി

തലശ്ശേരി:തലശ്ശേരി കുഴിപ്പങ്ങാട്ട്‌ വീട്ടിൽനിന്ന് 25 പവൻ സ്വർണാഭരണവും 30,000 രൂപയും മോഷണംപോയി. വീടിന്റെ മുൻവശത്തെ വാതിലിനോട് ചേർന്നുള്ള ജനലിന്റെ കമ്പിയുടെ അടിഭാഗം മുറിച്ചുമാറ്റി അകത്തുകടന്നാണ് മോഷണം നടത്തിയത്. സി.കെ.മജീദിന്റെ മെഫയർ ഹൗസിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് മകൻ വീട് പൂട്ടി പുറത്തുപോയശേഷമാണ് സംഭവം.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണംനടന്നതായി കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണാഭരണവുമാണ് മോഷണംപോയത്. ഇരുനില വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചിട്ടനിലയിലാണ്. മുറിച്ചുമാറ്റിയ ജനൽ കമ്പി വീടിന്റെ മുന്നിൽ കണ്ടെത്തി. മജീദ്, ഭാര്യയുടെ മാതാവ് മരിച്ചതിനാൽ അഴിയൂരിലായിരുന്നു. തലശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധർ വീട്ടിലെത്തി തെളിവെടുത്തു. തലശ്ശേരി നഗരത്തിലെ എട്ട്‌ കടകളിൽ കഴിഞ്ഞദിവസം മോഷണവും മോഷണശ്രമവും നടന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: