ഭീം ആർമിയുടെ ഭാരത് ബന്ദ് തുടങ്ങി; ഹർത്താൽ സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചില്ല

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിൽ സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണം വേണമെന്നാണ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഉള്ള ഭീം ആർമിയുടെ ആവശ്യം. പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, എൻ.ആർ.സി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ബന്ദിന് ബീഹാറിൽ ആർ.ജെ.ഡി, ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമെമ്പാടും വിവിധ വിദ്യാർത്ഥി സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപരുത്ത് ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. വാഹനങ്ങൾ തടയാനോ കച്ചവട സ്ഥാപനങ്ങൾ അടപ്പിക്കാനോ എങ്ങും ശ്രമമുണ്ടായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദിനെ പിന്തുണച്ച് സംസ്ഥാനത്ത് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആദിവാസി ഗോത്രമഹാസഭ, ‍ഡിഎച്ച്ആര്‍എം തുടങ്ങി 12 ദളിത് സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: