വ്യാപാരിയെ വൈദ്യുതി കടത്തിവിട്ട് കൊല്ലാൻ നടത്തിയ ശ്രമം – സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ഇരിട്ടി: ഇരിട്ടി ടൗണിലെ വ്യാപാരി പയഞ്ചേരിയിലെ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും ഷോക്കടിപ്പിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്നയാളിന്റെ രേഖ ചിത്രം തയാറാക്കി. സംഭവം നടന്ന് ഒരു മാസത്തോളം ആയിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രതിയുടെ രേഖ ചിത്രം തയറാക്കിയത്. ഇരിട്ടി നേരംപോക്ക് റോഡിലെ ഒരു ഇലക്ടിക്കല്‍ ഷോപ്പില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ വൈദ്യുതി ലൈനില്‍ ഘടിപ്പിക്കുന്ന ക്ലിപ്പ് വാങ്ങിയത്. അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ ഗ്രില്ലിലേക്ക് വൈദ്യുതി സര്‍വീസ് വയര്‍ ഉപയോഗിച്ച് വൈദ്യുതി കടത്തിവിട്ടാണ് വധിക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ ഗ്രില്‍ തുറന്ന അബ്ദുള്ളക്കുട്ടിക്ക ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത്കുടി കടന്ന് പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതി ഗ്രില്ലിലേക്ക് ഘടിപ്പിച്ച നലിയില്‍ കണ്ടെത്തിയത്. ഈ സര്‍വീസ് വയര്‍ സമീപത്തെ വീട്ടില്‍ നിന്ന് കവര്‍ന്നതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തനിക്കാരും ശത്രുക്കളില്ലന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അബ്ദുള്ളക്കുട്ടി. ഇരിട്ടി ഡിവൈഎസ്പി സാജുകെ. ഏബ്രഹാം, സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പ്രത്യേക സക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എസ്പിയുടെ സൈബര്‍ സ്‌ക്വാഡും അന്വേഷണത്തിനുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: