വളപട്ടണം പള്ളിക്കുന്നുമ്പ്രത്ത് വനിതാ സംഗമം നടത്തി

മിൽറോഡ് ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളപട്ടണം പള്ളിക്കുന്നുമ്പ്രത്ത് വെച്ച് നടന്ന അഴീക്കോട് മണ്ഡലം MLA കെ.എം ഷാജിയെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് 23-02-2019 ശനിയാഴ്ച ഉച്ചക്ക് 2.30 ന് നടന്ന വനിതാ സംഗമം ശമീമ ഇസ്ലാഹിയ ഉൽഘാടനം ചെയ്തു. വനിതാ സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ ശഹീറ സഹ്റവിയ്യ മുഖ്യ പ്രഭാഷണം നടത്തി. വിശ്വാസം സംരക്ഷിച്ച് കൊണ്ട് സ്വന്തം രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതും മതത്തിന്റെ ഭാഗമായി കണ്ട് സാമുഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കണമെന്ന് തന്റെ പ്രഭാഷണത്തിൽ ഉൽബോധിപ്പിച്ചു. 100 ക്കണക്കിന് വനിതാ പ്രതിനിധികൾ വനിതാ സമ്മേളനത്തിൽ പങ്കെടുത്തു. വളപട്ടണം ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി.ശമീമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി.പി. സൂരിയത്തിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: