ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വേങ്ങാട് തെരു സ്വദേശി ശ്രീലാൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ കോട്ടയം പൊയിൽ കനാലിന് സമീപത്ത് വച്ചായിരുന്നു അപകടം. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: