ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് യുവാവ് രണ്ട് ലക്ഷം തട്ടിയെടുത്തു

വളപട്ടണം : മൊബൈൽ ഫോണിലൂടെ പരി ചയപ്പെട്ട യുവതിയുടെ നഗ്നചിത്രം പകർത്തി രണ്ട് ലക്ഷം രൂപതട്ടിയെടുക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തതിന് യുവാവിനെതിരെ കേസ്. പാപ്പിനിശ്ശേരി റെയിൽവേസ്റ്റേഷന് സമീപത്തെ 27 കാരിയുടെ പരാതിയിൽ ഇരിണാവ് മടക്കര സ്വദേശി അവറാൻ ജസീലിനെതിരെയാണ് ( 27 ) വളപട്ടണം പോലീസ് കേസെടുത്തത് . മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടശേഷം നിരന്തരം ഫോൺ വിളിച്ച് യുവതിയെ ജസീൽ വശീകരിക്കുകയായിരുന്നത് . 2019 നവമ്പർ മാസംയുവതിയുടെ വീട്ടിൽ ചെന്ന്   മൊബൈൽ ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം വീട്ടുകാരെകാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം രൂപ തട്ടി യെടുക്കുക യായിരുന്നത് . അതിനുശേഷം 2020 നവമ്പർ ഡിസംബർ മാസങ്ങളിലായി യുവതിയുടെ വീട്ടിൽ ചെന്ന് പല തവണ ലൈംഗികമായിപീഡിപ്പിച്ചു വത്രേ. കൂടാതെ ലോഡ്ജുകളിൽ കൊണ്ടു പോയും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു . ഭീഷണിപ്പെടുത്തിയുള്ള പീഡനം അസഹ്യമായതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: