അഴിക്കോട്ടെ ‘കുളിസീൻ’കാമറമാനെ വളപട്ടണം പോലീസ് പിടികൂടി

അഴീക്കോട് : യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയ വിരുതനെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു . അഴീക്കോട്ടെ നസീറിനെയാണ് വളപട്ടണം പോലീ സ് അറസ്റ്റ് ചെയ്തത് . യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു . യുവതി കുളിക്കാൻ ഇറങ്ങുന്ന സമയംവരെ വീടിനടുത്ത് പതുങ്ങിയിരുന്ന് നിരീക്ഷിച്ചശേഷം കുളിമുറിയുടെ അടുത്തെത്തുകയാ യിരുന്നു . യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ യുവാവ് പതുക്കെ കുളിമുറിയുടെ പുറകിലെ ജനലിനരുകിൽ എത്തും . തുടർന്ന് ജനലിലുടെ കുളിസീൻ മൊബൈലിൽ പക ർത്തുകയാണു പതിവ് . കഴിഞ്ഞ ദിവസം കുളിസീൻ മൊബൈലിൽ ചിത്രീകരിക്കു ന്നതിനിടെ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു . യുവാ വിനെ കണ്ട് ബഹളംവച്ച യുവതിയുടെ നിലവിളികേട്ട് ഓടിയെ ത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് വിരുതനെ കൈയോ ടെ പിടികൂടുകയായിരുന്നു . തുടർന്ന് വിവരമറിയിച്ചതിനെ തു ടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റുചെയ്തു . ഇതിനു മുമ്പും പലതവണ യുവതിയുടെ കുളി മൊബൈലി ൽ പകർത്തിയതായി ചോദ്യംചെയ്യലിൽ പോലീസിന്റെ ബോധ്യ പ്പെട്ടിട്ടുണ്ട് . ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടി ച്ചെടുത്തു . നിരവധി അശ്ലീല വീഡിയോകളും മറ്റും ഫോണിൽ നിന്നും പോലീസ് കണ്ടെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: