സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒരു പോസ്റ്റിടാൻ നല്ല ചങ്കുറപ്പ് വേണം

കണ്ണൂർ: “ചങ്കുറപ്പോടെ തന്നെ പറയാൻ കഴിയും കോഴ്സ് നല്ല രീതിയിൽ പൂർത്തീകരിച്ച എല്ലാവർക്കും ജോലി കിട്ടിയിട്ടുണ്ടെന്ന് “.
കണ്ണൂരിലെ ഫോൺടെക് എഡ്യൂക്കേഷൻ സ്ഥാപനത്തിന്റെ സി. ഇ.ഒ. അഖിൽ കൃഷ്ണയുടെ പോസ്റ്റ്‌ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാണ്.
ഫോൺ ടെക്കിൽ നിന്നും നല്ല രീതിയിൽ പഠിച്ച് പുറത്തിറങ്ങിയ മുഴുവൻ കുട്ടികൾക്കും ജോലി ലഭ്യമായിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ അഖിൽ കൃഷ്ണയുടെ അവകാശവാദം പരിശോധിക്കുമ്പോൾ അത് നൂറ് ശതമാനവും സത്യമാണെന്ന് മനസിലാക്കാൻ സാധിക്കും. എല്ലാ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ തുറന്നു പറയാൻ അവസരം ഒരുക്കുകയാണ് അഖിൽ കൃഷ്ണ.
ഇങ്ങനെ ഒരു പോസ്റ്റിടുമ്പോൾ ഒന്നും രണ്ടും തവണയല്ല നൂറ് തവണയെങ്കിലും ആലോചിക്കണം. കാരണം ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ അപ്പോൾ തന്നെ കമന്റ്‌ വരുന്ന കാലമാണിത്. അതിനാൽ സത്യസന്ധമായ പോസ്റ്റിട്ടില്ലെങ്കിൽ ആളുകൾ കമന്റ്‌ ബോക്സിൽ പൊങ്കാലയിടും. രൂക്ഷമായ വിമർശനങ്ങളും തെളിവ് സഹിതമുള്ള കുറ്റപ്പെടുത്തലുകളും വെളിപ്പെടുത്തലുകളു മെല്ലാം വരുന്നത് ഭയപ്പെടണം.ഇതെല്ലാം ഉണ്ടാകുമെന്നറിഞ്ഞിട്ടും സോഷ്യൽമീഡിയയിൽ ഇത്തരം പോസ്റ്റിട്ട അഖിൽ കൃഷ്ണയുടെ അപാര ധൈര്യത്തെയാണ് പലരും പുകഴ്ത്തുന്നത്. മറ്റ് സ്ഥാപനങ്ങൾ ഈ മാതൃക പിന്തുടരണമെന്ന് പറഞ്ഞവരും ധാരാളമുണ്ട്.
ഇന്ത്യയ്കകത്തും പുറത്തുമായി അനേകം മൾട്ടിബ്രാൻസിംഗ് അംഗീകൃത സർവീസ് സെന്ററുകളിൽ ഫോൺടെക്കിൽ പഠനം നടത്തിയ കുട്ടികൾ ജോലിചെയ്യുന്നുണ്ട്.
പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് വർഷങ്ങളോളം അപ്ഡേഷൻ ക്ലാസുകൾ സൗജന്യമായി നടത്തുന്ന ഇന്ത്യയിലെ തന്നെ ഏക റിപ്പയറിങ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ താവക്കരയിൽ പ്രവർത്തിക്കുന്ന ഫോൺടെക് എഡ്യൂക്കേഷൻ സ്ഥാപനമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയത്.

ഫോൺടെക് സി. ഇ. ഒ അഖിൽ കൃഷ്ണയെ പോലെ എല്ലാ സ്ഥാപന അധികൃതരും തുറന്ന്പറച്ചിൽ നടത്തിയാൽ തൊഴിൽ മേഖലയിൽ അത് പുത്തൻ മാതൃകയായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: